ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 500

News Photo 1 - Other Countries - Otta Nottathil - lebanon_israel
ബയ്റുട്ട്: ലെബനനില്‍ ഹിസ്ബുള്ള സംഘടനയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം അഞ്ഞൂറോളമായി. ഇതില്‍ 24 കുട്ടികളും ഉള്‍പ്പെടുന്നു. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.

തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. 1300 ഇടത്ത് ആക്രമണം നടത്തിയതായി ഇസ്രയേല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതോടെ തെക്കും കിഴക്കും ലെബനനില്‍നിന്ന് കൂട്ടപ്പലായനവും നടക്കുകയാണ്. തെക്കുള്ള തുറമുഖനഗരമായ സീദോനില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും തലസ്ഥാനമായ ബയ്റുട്ടിലേക്ക് ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞു.

തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.

ലെബനനില്‍ കരയാക്രമണത്തിന് ഇസ്രയേലിന് പദ്ധതിയില്ലെന്നും വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നടത്താനുള്ള ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
- dated 24 Sep 2024

Comments:

Keywords: Other Countries - Otta Nottathil - lebanon_israel Other Countries - Otta Nottathil - lebanon_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു